Thursday, May 23, 2024
spot_img

പല്ലുണ്ടെങ്കില്‍ തീര്‍ച്ചയായും സിംഹം അത് പുറത്തുകാട്ടും! ആവശ്യമെങ്കില്‍ കടിക്കുകയും ചെയ്യും: സ്വതന്ത്ര ഭാരതത്തിലെ സിംഹം അങ്ങനെയാണെന്ന് അനുപം ഖേര്‍

ദില്ലി: രാജ്യത്ത് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെ കുറിച്ചുള്ള വിവാദം ശക്‌തമാകുകയാണ്. ഇപ്പോഴിതാ, അശോകസ്തംഭത്തെ കുറിച്ച്‌ പ്രതികരണവുമായി ബോളിവുഡ് നടന്‍ അനുപം ഖേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

സിംഹം അതിന്റെ പല്ല് തീര്‍ച്ചയായും പുറത്തുകാട്ടുമെന്ന് അദ്ദേഹം പറഞ്ഞു. വീര്യം തുളുമ്പുന്ന പുതിയ അശോകസ്തംഭമാണെന്നാണ് പലരുടെയും വാദം. ഇതിന് പിന്നാലെയാണ് അനുകൂല പ്രതികരണവുമായി അനുപം ഖേര്‍ രംഗത്ത് എത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

‘സിംഹത്തിന് പല്ലുണ്ടെങ്കില്‍ തീര്‍ച്ചയായും സിംഹം അത് പുറത്തുകാട്ടും, സ്വതന്ത്ര ഭാരതത്തിലെ സിംഹം അങ്ങനെയാണ്. ആവശ്യമെങ്കില്‍ ഭാരതത്തിലെ സിംഹം കടിക്കുകയും ചെയ്യും’, അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ട്വീറ്റിനൊപ്പം സന്‍ഗ്രഹാലയയിലെ അശോകസ്തംഭത്തിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നത്തെച്ചൊല്ലിയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വിവാദത്തിന് തിരി കൊളുത്തിയത്.

Related Articles

Latest Articles