Friday, January 9, 2026

കഴിഞ്ഞു പിഎസ്ജിയുമായുള്ള സകല ബന്ധങ്ങളും! ലയണല്‍ മെസ്സി പിഎസ്ജി വിടും; സ്ഥിരീകരണവുമായി പിതാവ് പിഎസ്ജി അധികൃതരെ കണ്ടു

പാരിസ് :ഈ സീസണ്‍ അവസാനത്തോടെ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്ജി വിടും. പിതാവും ഏജന്റുമായ ഹോര്‍ഗെ മെസ്സിയുടെ തീരുമാനം ഫ്രഞ്ച് ക്ലബിനെ നിലപാട് അറിയിച്ചു. പിഎസ്ജിയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്തമാസം അവസാനിക്കാനിരിക്കെയാണ് മെസ്സിയുടെ തീരുമാനം പുറത്ത് വന്നത്.

അനുവാദമില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതില്‍ ലയണല്‍ മെസ്സിയെ ഇന്ന് രാവിലെ പിഎസ്ജി സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ കാലത്ത് മെസ്സിക്ക് കളിക്കാനും പരിശീലിക്കാനും കഴിയില്ല . മാത്രമല്ല ഈ രണ്ടാഴ്ചക്കാലം താരത്തിന് പ്രതിഫലവും ലഭിക്കില്ല. സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന മെസ്സിക്ക് ഈ സീസണില്‍ ഇനി പന്ത് തട്ടാനാകുക മൂന്നു മല്‍സരങ്ങളിൽ മാത്രമാകും. സൗദി അറേബ്യയില്‍ ടൂറിസം പ്രചാരണത്തിനായാണ് സൗദി അറേബ്യന് ടൂറിസം അംബാസിഡർ കൂടിയായ മെസ്സി എത്തിയത്.നേരത്തെ ഫ്രാൻസിനെ ഫൈനലിൽ തോൽപ്പിച്ച് ലോകകപ്പ് ഉയർത്തിയ ശേഷം പിഎസ്ജി ആരാധകരും മെസ്സിയും സ്വരചേർച്ചയിലായിരുന്നില്ല

Related Articles

Latest Articles