Sunday, October 4, 2026

ബെവ്ക്യൂ ആപ്പിനെ തല്‍ക്കാലം ഒഴിവാക്കി: സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ മുതലാരംഭിക്കും. ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കിയിട്ടുണ്ട്. പകരം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകള്‍ വഴി നേരിട്ട് മദ്യം വാങ്ങാം. മദ്യ വില്‍പ്പന നടത്തുന്നത് സാമൂഹിക അകലം പാലിച്ചായിരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും വില്‍പ്പന എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികള്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകളും നടന്നിരുന്നു. ആപ്പ് ഉടന്‍ സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങള്‍ ഉണ്ടെന്ന് ബെവ്ക്യൂ ആപ്പ് പ്രതിനിധികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആപ്പ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles