Tuesday, May 14, 2024
spot_img

മൂകാംബിക–ആലപ്പുഴ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിദേശ മദ്യം പിടികൂടി; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

ആലപ്പുഴ: സർവീസ് കഴിഞ്ഞ് മടങ്ങിയെത്തിയ കെഎസ്ആർടിസി (KSRTC) കൊല്ലൂർ മൂകാംബിക–ആലപ്പുഴ സൂപ്പർ ഡീലക്സ് ബസിൽനിന്നു മദ്യം പിടിച്ചെടുത്തു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം ബസിൽനിന്നു മദ്യം പിടിച്ചെടുത്തതിനു പിന്നാലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. മൂന്നര ലിറ്റര്‍ വിദേശ മദ്യമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് മദ്യം പിടിച്ചെടുത്തത്.

മൂന്നര ലിറ്റര്‍ വിദേശ മദ്യമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് മദ്യം പിടിച്ചെടുത്തത്. കേസ് ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിന് കൈമാറി. അന്വേഷണം തുടങ്ങിയതായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു.

Related Articles

Latest Articles