Monday, October 5, 2026

താറുമാറായി മെഡിക്കൽ കോളേജുകളുടെപ്രവർത്തനം; പിജി ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്; കടുംപിടുത്തതിൽ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സംസ്ഥാനത്തെ പിജി ഡോക്ടർമാരുടെ (PG Doctors Strike) സമരം അഞ്ചാം ദിവസത്തിലേക്ക്. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ആകെ താളം തെറ്റിയ സ്ഥിതിയാണ്. സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാവിലെ 10.30ന് ശേഷം എത്തിയാൽ ചർച്ച നടത്താമെന്നാണ് ഡോക്ടർമാർക്ക് ലഭിച്ച അനൗദ്യോഗിക അറിയിപ്പ്. കൂടുതൽ ജൂനിയർ ഡോക്ടർമാരുട നിയമനവും സ്‌റ്റൈപ്പൻഡ് വർദ്ധനയും ആവശ്യപ്പെടും.

അതേസമയം തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും. 24 മണിക്കൂറായിരുന്നു ഹൗസ് സർജന്മാരുടെ സൂചനാ പണിമുടക്ക്. ഇന്നലെ പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) രംഗത്ത് വന്നിരുന്നു. സമരത്തിനോട് സർക്കാരിന് നിസ്സംഗതയാണെന്നും സമരത്തിൽ സർക്കാർ ഇടപെടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Related Articles

Latest Articles