Monday, May 20, 2024
spot_img

കേരളത്തിൽ വേരുറപ്പിക്കാൻ ലോക് ജനശക്തി പാർട്ടി; മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അധ്യക്ഷനായ ലോക് ജനശക്തി പാർട്ടി. കേരളത്തിൽ വേരുറപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ എൽ ജെ പി കണക്റ്റിന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ക്യാമ്പയിന്‍റെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് നടന്നു. പാർട്ടിയുടെ പാർലമെൻറി ബോർഡ് ചെയർപേഴ്സൻ രമാ ജോർജ് ഉത്ഘാടനം നിർവഹിച്ചു.

ഉത്ഘാടന ചടങ്ങിൽ പുതുതായി 180 പേർ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. വരും ദിവസങ്ങളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും എല്‍ ജെ പി മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Latest Articles