Thursday, May 9, 2024
spot_img

പി എസ് സി പരീക്ഷാ ക്രമക്കേട്; കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍

തിരുവനന്തപുരം: പി എസ് സി പരീക്ഷാ ക്രമക്കേടില്‍ വിവാദ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തില്‍. സംശയമുള്ളവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. അതേസമയം കേസിലെ പ്രതിയായ പൊലീസുകാരന്‍ ഗോകുലുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു.

പി എസ് സി പരീക്ഷാ തട്ടിപ്പ് ആസൂത്രണം ചെയ്തത് ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള കോച്ചിംഗ് സെന്‍ററിന്‍റെ സഹായത്തോടെയാണെന്ന് പിടിയിലായ പൊലീസുകാരന്‍ ഗോകുല്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു. ഈ വെളിപ്പെടുത്തല്‍ കൂടി കണക്കിലെടുത്താണ് സമാനമായ തട്ടിപ്പ് മറ്റെവിടെയെങ്കിലും നടന്നോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ഒരേ ദിവസം നടന്ന 7 ബറ്റാലിയന്‍ പരീക്ഷകളിലായി പതിനായിരത്തോളം പേര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു

Related Articles

Latest Articles