Thursday, October 8, 2026

സംസ്ഥാനത്ത് വീണ്ടും രാഷ്ട്രീയ പോരാട്ടം; തദ്ദേശ ഉപതെരഞ്ഞെടുപ്പ് മെയ് 17ന്

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാര്‍ഡുകളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാനാണ് ഇക്കാര്യം അറിയിച്ചത്. വിജ്ഞാപനം ഏപ്രില്‍ 20ന് പുറപ്പെടുവിക്കും.

അതേസമയം 12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. 20 മുതല്‍ 27 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.

മാത്രമല്ല സമർപ്പിച്ച പത്രിക ഏപ്രില്‍ 30വരെ പിന്‍വലിക്കാവുന്നതാണ്. സൂക്ഷ്മപരിശോധന 28ന് നടത്തും. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണി വരെ. വോട്ടെണ്ണല്‍ മെയ് 18ന് രാവിലെ 10 മണിക്ക് ആരംഭിക്കും. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Related Articles

Latest Articles