Monday, November 16, 2026

ABVP നേതാവായിരുന്ന വിശാലിന്റെ കൊലയാളികളുമായി ലോക്കൽ സെക്രട്ടറിക്ക് ബന്ധം!! ആലപ്പുഴയിൽ രാജി വച്ച സഖാക്കളുടെ വെളിപ്പെടുത്തൽ !! പിന്നണിയിലെ മാന്യന്മാരുടെ മുഖംമൂടികൾ അഴിഞ്ഞു വീഴുന്നു!

ആലപ്പുഴ : തുടർച്ചയായ ആഭ്യന്തര പ്രശ്നങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ആലപ്പുഴയിലെ സിപിഎം. തൊട്ടതെല്ലാം പിഴയ്ക്കുന്ന നേതൃത്വം വൻ വിവാദങ്ങളാണ് ഈ അടുത്ത കാലത്ത് ചെന്ന് ചാടിയത്. ഇതിൽ പ്രതിഷേധിച്ച് ഒട്ടനവധി പ്രവർത്തകരാണ് പാർട്ടി വിട്ട് പോകാൻ തയ്യാറെടുത്തത്. അവസാന നിമിഷം ഇവരിൽ പലരെയും പിടിച്ചു നിർത്താൻ വിയർപ്പൊഴുക്കിയ നേതൃത്വത്തിന്റെ കൈകളിൽ നിൽക്കുന്നതിലും അപ്പുറമാണ് പുതിയ വിവാദം. CPM ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി
ഷീദ് മുഹമ്മദിൻ്റെ നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ബന്ധത്തിൽ പ്രതിഷേധിച്ച് നാല് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 38 അംഗങ്ങളാണ് ഇന്ന് പാർട്ടി വിട്ടത്.ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി എസ്‌ഡിപിഐ നേതാവെന്നാണ് ആരോപണം. പകൽ സമയത്ത് കമ്മ്യൂണിസ്റ്റുകാരനായ ഷീദ് മുഹമ്മദ് രാത്രി കാലങ്ങളിൽ എസ്‌ഡിപിഐക്കാരനാകുന്നു എന്നും പരിഹാസമുണ്ട്. പാർട്ടി വിട്ടവർ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. ABVP നേതാവായിരുന്ന വിശാലിൻ്റെ കൊലയായികളുമായി ലോക്കൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നത് ഗുരുതരമായ വെളിപ്പെടുത്തലാണ്.

2012 ജൂലൈ 16ന് ക്രിസ്ത്യന്‍ കോളേജില്‍ നവാഗതരെ സ്വീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ABVP നേതാവായിരുന്ന വിശാലിനെ യാതൊരു പ്രകോപനവും കൂടാതെ എസ്ഡിപിഐ അക്രമികള്‍ പിന്നില്‍ നിന്നു കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജൂലൈ 17ന് പുലര്‍ച്ചെ മരണമടഞ്ഞു.

കോളേജില്‍ നവാഗതരെ സ്വീകരിക്കാൻ സരസ്വതി പൂജ നടത്തിയതായിരുന്നു എസ്ഡിപിഐ ക്രിമിനലുകളെ പ്രകോപിപ്പിച്ചത്. സരസ്വതി പൂജയ്ക്ക് ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. 9 ബൈക്കുകളിലായി എത്തിയ 20 അംഗ സംഘമാണ് സംഘം വടിവാള്‍, കത്തി, ആസിഡ് ബള്‍ബ് തുടങ്ങിയ ആയുധങ്ങളുമായെത്തിയാണ് ആക്രമണം നടത്തിയത്.

ഈ കേസിലെ കൊലയായികളുമായി ലോക്കൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. ഇതിൽ സമൂഹ മാധ്യമത്തിലടക്കം പ്രതിഷേധം ഉയരുകയാണ്.

സംഭവത്തിൽ സദാനന്ദൻ മാസ്റ്റർ പങ്കുവച്ച കുറിപ്പ് വായിക്കാം

ജിഹാദി ബന്ധം: പാർട്ടി വിട്ട സഖാക്കൾക്ക് അഭിവാദ്യങ്ങൾ.

ആലപ്പുഴയിൽ നിന്ന് വരുന്ന വാർത്ത പ്രതീക്ഷ നൽകുന്നു. CPM ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റി സെക്രട്ടറി
ഷീദ് മുഹമ്മദിൻ്റെ പോപ്പുലർ ഫ്രണ്ട് ബന്ധത്തിൽ പ്രതിഷേധിച്ച് നാല് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 38 സഖാക്കൾ പാർട്ടി വിടാൻ കാണിച്ച ചങ്കൂറ്റം കേരളം ചർച്ച ചെയ്യണം. ABVP നേതാവായിരുന്ന പ്രിയ സോദരൻ വിശാലിൻ്റെ കൊലയായികളുമായി ലോക്കൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന് പാർട്ടി വിട്ടവർ ആരോപിക്കുന്നു. ഏറെ ഗൗരവമുള്ള വെളിപ്പെടുത്തലാണിത്. രാഷ്ട്ര വിരുദ്ധ, ഭീകരവാദ ജിഹാദി കൂട്ടങ്ങളോട് CPM നേതാക്കൾ സ്വീകരിക്കുന്ന പ്രീണന സമീപനത്തിൽ നാടെങ്ങുമുള്ള സാധാരണ പ്രവർത്തകർ അമർഷമുള്ളവരാണ്. അവർക്ക് ചെറിയനാട് മാതൃകയാവട്ടെ

ജിഹാദി ബന്ധം: പാർട്ടി വിട്ട… – Sadanandan Master | Facebook

Related Articles

Latest Articles