Sunday, May 19, 2024
spot_img

ഓൺലൈൻ ബസ് ടിക്കറ്റ് ബുക്കിംഗ് ആപ്പ്:’യുപി റാഹി’ പുറത്തിറക്കി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : ബസ് ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ ആളുകളെ അനുവദിക്കുന്ന ‘യുപി റാഹി’ ആപ്പ്
പുറത്തിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.”യാത്രക്കാർക്ക് ടിക്കറ്റിന്റെ പ്രിന്റൗട്ട് എടുക്കേണ്ടതില്ല. ആപ്പിൽ തന്നെ ടിക്കറ്റിന്റെ സ്റ്റാറ്റസ് കാണിച്ച് യാത്ര ചെയ്യാം,” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രക്കാർക്ക് അവരുടെ യാത്രയെക്കുറിച്ച് ഫീഡ്‌ബാക്ക് നൽകാനും ആപ്പ് അനുവദിക്കും.

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. ഈ ആപ്പ് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. രജിസ്ട്രേഷന് യാത്രക്കാരൻ പാൻ കാർഡോ ആധാറോ പോലുള്ള ഏതെങ്കിലും സർക്കാർ രേഖകൾ
ഐഡന്റിറ്റി പ്രൂഫായി നൽകണം.അതിനുശേഷം രജിസ്റ്റർ ചെയ്ത ഉപഭോക്താവിന് ഒരു ഐഡിയും പാസ്‌വേഡും ലഭിക്കും. ആപ്പിൽ യാത്രക്കാർക്ക് അവരുടെ പ്രൊഫൈൽ സൃഷ്ടിക്കാനും കഴിയും.

ടിക്കറ്റ് വാങ്ങാൻ ക്യുആർ കോഡ്, യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, മറ്റ് ഡിജിറ്റൽ പേയ്‌മെന്റ് രീതികൾ എന്നിവ ഉപയോഗിക്കാൻ ആപ്പ് യാത്രക്കാരെ അനുവദിക്കും. ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞാൽ, യാത്രക്കാർക്ക് പ്രിന്റ് ഔട്ട് എടുക്കാം അല്ലെങ്കിൽ യാത്രയ്ക്കിടെ ചെക്കിംഗ് ക്രൂവിന് ആപ്പിൽ ടിക്കറ്റിന്റെ ബുക്കിംഗ് നില കാണിക്കാം.ഡ്രൈവറുടെയോ കണ്ടക്ടറുടെയോ പെരുമാറ്റം, ബസിന്റെ അവസ്ഥ തുടങ്ങിയ പത്ത് പോയിന്റുകളിൽ യാത്രക്കാർക്ക് അവരുടെ ഫീഡ്‌ബാക്ക് പങ്കിടാനും ആപ്പ് അനുവദിക്കുന്നു.

Related Articles

Latest Articles