Wednesday, November 4, 2026

രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് നാട്ടുകാരുടെ ആദരാഞ്ജലി;തല മുണ്ഡനം ചെയ്ത് പരേതരുടെ പത്താം ദിനത്തിലെ മരണാന്തര കർമ്മങ്ങൾ കൂട്ടത്തോടെ നിർവഹിച്ചു

രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നാട്ടുകാർ പരേതരുടെ പത്താം ദിനത്തെ മരണാന്തര കർമ്മങ്ങൾ നടത്തി. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. മരണാന്തര കർമ്മങ്ങളുടെ ഭാഗമായിബഹനാഗയിലെ പ്രദേശവാസികൾ കൂട്ടമായി തല മുണ്ഡനം ചെയ്യുന്നതും ദശാഹ അല്ലെങ്കിൽ പത്താം ദിവസത്തെ മരണാന്തര കർമ്മങ്ങൾ ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. ജൂൺ 2 വൈകുന്നേരം 7.20 ഓടെ ഒഡീഷയിലെ ബാലസോറിലുണ്ടായ അപകടത്തിൽ 288 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 1000 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Related Articles

Latest Articles