Friday, January 2, 2026

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ്: ദളപതി 67 ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ലോകേഷ് കനകരാജ്-വിജയ് ചിത്രമായ ‘ദളപതി 67’-ന്റെ അപ്ഡേഷനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ വിശേഷങ്ങളെല്ലാം തന്നെ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലാകുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന സൂചനകള്‍ നല്‍കിയിരിക്കുകയാണ് ലോകേഷ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒന്ന്‌രണ്ട് മാസത്തിനുള്ളില്‍ നടക്കും.

മറ്റൊരു വിജയ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിന് ശേഷം മാത്രമേ എനിക്ക് സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളു. പ്രൊഡക്ഷന്‍ സൈഡില്‍ നിന്നും അറിയിപ്പുണ്ടായതിന് ശേഷം കൂടുതല്‍ അപ്‌ഡേറ്‌സ് നല്‍കുമെന്നും ലോകേഷ് പറഞ്ഞു.

ചിത്രത്തില്‍ സഞ്ജയ് ദത്ത് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.ലോകേഷ് സഞ്ജയ് ദത്തുമായി സംസാരിക്കുകയും നടന്‍ കഥാപാത്രമാകാന്‍ സമ്മതം മൂളുകയും ചെയ്തു എന്നാണ് സിനിമയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്.

മാസ്റ്ററിന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തില്‍ നാല്പതുകളില്‍ എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയില്‍ അവതരിപ്പിക്കുക. വിജയ് ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലാകുമെത്തുക എന്നും സൂചനകളുണ്ട്.

Related Articles

Latest Articles