Tuesday, June 4, 2024
spot_img

അജയ് ദേവ്ഗണിന്റെ താങ്ക് ഗോഡ് നിരോധിക്കണം എന്നാവശ്യപ്പെട്ട് കർണാടകയിൽ ഹിന്ദു സംഘടനകളുടെ പരാതി

അജയ് ദേവ്ഗൺ, സിദ്ധാർത്ഥ് മൽഹോത്ര, രാകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിച്ച ചിത്രം ‘താങ്ക് ഗോഡ്,’ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അഭിനേതാക്കൾക്കും സംവിധായകൻ ഇന്ദ്രകുമാറിനുമെതിരെ ഹിന്ദു സംഘടനകൾ പരാതി നൽകി.

ചിത്രത്തിന്റെ ട്രെയിലർ സെപ്റ്റംബർ 9 ന് പുറത്തിറങ്ങി. താങ്ക് ഗോഡ് ട്രെയിലറിൽ കാണുന്നത് പോലെ, മരണാനന്തരം എല്ലാവരുടെയും പാപങ്ങളും പുണ്യങ്ങളും കണക്കാക്കുന്ന ചിത്രഗുപ്തനെയും മരണശേഷം ഒരാളുടെ ആത്മാവിനെ എടുക്കുന്ന യമനെയും ആധുനിക വേഷവിധാനങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനെതിരെ കർണാടകയിലെ ഹിന്ദു ജനജാഗൃതി സമിതി ഇപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ പറഞ്ഞു, “അഭിനേതാക്കൾ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതാണ് ട്രെയിലറിൽ കണ്ടത്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദുമതത്തിലെ ചിത്രഗുപ്തനെയും യമദേവനെയും പരിഹസിക്കുന്നത് ഞങ്ങൾ ഒരിക്കലും സഹിക്കില്ല, ഈ ട്രെയിലർ പുറത്തിറങ്ങുന്നത് വരെ സെൻസർ ബോർഡ് ഉറങ്ങുകയായിരുന്നോ? “

ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകരുതെന്നാണ് സംഘടനയുടെ ആവശ്യം. മതവികാരം വ്രണപ്പെടുത്തിയതിനാൽ സംസ്ഥാന-കേന്ദ്ര ആഭ്യന്തര മന്ത്രാലയങ്ങൾ ചിത്രം നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി

“ഹിന്ദു മത സങ്കൽപ്പങ്ങളെയും ദേവതകളെയും പരിഹസിച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ ചിത്രമാണ് ഇതെന്ന് ചില രംഗങ്ങളും സംഭാഷണങ്ങളും വെളിപ്പെടുത്തിയത്. തത്സമയ സംഭാഷണങ്ങളെക്കാൽ കൂടുതൽ ആക്ഷേപകരമായ സംഭാഷണങ്ങളാണ് സിനിമയിൽ ഉള്ളത്. ഗൗഡ.

താങ്ക് ഗോഡ് ഒക്ടോബർ 25 ന് റിലീസ് ചെയ്യും.

Related Articles

Latest Articles