Tuesday, November 3, 2026

ലോക്മന്ഥൻ-2022 ഗുവാഹത്തിയിൽ സമാപിച്ചു! ഇന്ത്യയുടെ സ്വാതന്ത്ര്യം പൂർണമാകാൻ ജനങ്ങൾ സ്വാതന്ത്യ്രത്തിന്റെ അന്തസത്ത ഉൾക്കൊള്ളണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

ഗുവാഹത്തി: “ലോക്മന്ഥൻ-2022”- രാജ്യത്തെ സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിനും നിലനിൽപ്പിനുമായി പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും സമ്മേളനം അസമിലെ ഗുവാഹത്തിയിൽ ഇന്നലെ സമാപിച്ചു.

ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ കലാക്ഷേത്രത്തിൽ നടന്ന സമാപന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം പരിപൂർണമാകണമെങ്കിൽ ജനങ്ങളുടെ അടിമത്വ മനോഭാവം ഉപേക്ഷിച്ച് സ്വാതന്ത്യ്രത്തിന്റെ അന്തസത്ത ഉൾക്കൊള്ളാൻ ഓരോ പൗരനും തയ്യാറാകണമെന്നും രവീന്ദ്ര നാഥ ടാഗോറിന്റെ വാക്കുകളെ ഉദ്ദരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു.

രാജ്യത്തെ സാംസ്കാരിക വൈവിധ്യങ്ങളുടെ പൈതൃകം ആഘോഷിക്കാനുള്ള ഏറ്റവും അനുയോജ്യമായ പ്രദേശം ഭാരതത്തിന്റെ വടക്ക്-കിഴക്കൻ മേഖലയാണെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ സർകാര്യവാഹക് ദത്താത്രയ ഹൊസബാളെ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് ഭരണഘടനയിലൂടെയോ സൈന്യത്തിലൂടെയോ അല്ല മറിച്ച് ആ രാജ്യത്തിൻറെ സംസ്‌കാരത്തിലും പൈതൃകത്തിലും ആകണമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഐഎഫ്എൻഇ ഉപദേഷ്ടാവും അസം സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവുമായ പ്രൊഫ നാനി ഗോപാൽ മഹന്ത സ്വാഗതം പറഞ്ഞു. സമ്മേളനത്തിൽ ‘ലോകപാരമ്പര്യത്തിൽ കർത്തവ്യയുടെ സംസ്‌കാരവും ബോധവും: ഭാരതീയ സമൂഹത്തിലെ വ്യാവസായിക ജാതികളെ സംബന്ധിക്കുന്ന വിഷയത്തിൽ നാഗാലാൻഡ് ഗവൺമെന്റ് മന്ത്രി ശ്രീ തെംജെൻ ഇംന അലോംഗ്, ബിജെപി നാഗാലാൻഡ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഭഗവതി പ്രകാശ്, എന്നിവർ ചേർന്നുള്ള സംവാദം രാവിലെ നടന്നു.

Related Articles

Latest Articles