Saturday, September 26, 2026

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 347 കേസുകള്‍ രജിസ്റ്റർ ചെയ്തതെന്ന് ലോകനാഥ് ബെഹ്‌റ

ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.2016ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരിൽ 613 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
എന്നാല്‍ ഇത്തവണ കേസുകളുടെ എണ്ണത്തില്‍ 2016നേക്കാള്‍ കുറവുണ്ടായിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ തിരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പോലീസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles