Sunday, January 4, 2026

സംസ്ഥാനത്ത് ചിഹ്നം മാറി വോട്ടുപോയെന്ന പരാതി തള്ളി ടിക്കാറാം മീണ; സംസ്ഥാനത്ത് ഒരു ശതമാനം വോട്ടിംഗ് മെഷീന്‍ മാത്രമാണ് തകരാറിലായതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചിഹ്നം മാറി വോട്ടുപോയെന്ന പരാതി തള്ളി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിംഗ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍ ശതമാനം മെഷീനുകള്‍ തകരാറിലായിട്ടുണ്ട്. മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോയ കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തകരാറുകള്‍ ഉച്ചയോടെ പരിഹരിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.

പരാതി പറഞ്ഞാല്‍ അത് പരിഹരിക്കുന്നതിന് പകരം പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ശരിയല്ലെന്നും ടിക്കാറാം മീണ പറഞ്ഞു. തെറ്റായ പ്രചാരണമാണ് നടക്കുന്നത്. നിയമം അതായത് കൊണ്ടാണ് കേസെടുത്തതെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. നിയമം ശരിയല്ലെങ്കില്‍ അത് മാറ്റാം. പക്ഷെ കമ്മീഷന് നിയമം പാലിച്ചേ മതിയാകൂ എന്നും ടിക്കാറാം മീണ പ്രതികരിച്ചു.

എത്ര വൈകിയാലും 6 മണിക്കെത്തിയവരെ വോട്ട് ചെയ്യിക്കും. മന്ദഗതിയില്‍ വോട്ടിംഗ് നടക്കുന്നയിടത്ത് പ്രത്യേകം ശ്രദ്ധ നല്‍കാന്‍ ഉച്ചയോടെ കളകടര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു എന്നും ടിക്കാറാം മീണ പറഞ്ഞു.

Related Articles

Latest Articles