തിരുവനന്തപുരം ; തിരുവനന്തപുരം ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് ബൂത്തുകളിൽ ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി. ടോക്കൺ നൽകിയവർ വോട്ട് ചെയ്ത ശേഷമേ പോളിങ് നടപടികൾ പൂർത്തിയാക്കാവൂ എന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ കൂടിയായ കളക്ടർ ഡോ. കെ. വാസുകി പ്രിസൈഡിങ് ഓഫിസർമാർക്ക് നിർദേശം നൽകി.

