Sunday, April 28, 2024
spot_img

ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല സമര്‍പ്പിക്കുന്നതിന് പിന്നിലെ ഐതിഹ്യം ഇത്!!

ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല ഏറെ പ്രിയപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. രാമന്റെ ദൂതുമായി ലങ്കയില്‍ സീതയെക്കാണുന്നതിന് വേണ്ടി എത്തിയ ഹനുമാന് സന്തോഷവതിയായ സീത അടുത്ത് നിന്ന് വെറ്റില ചെടിയില്‍ നിന്ന് ഇലകള്‍ പറിച്ച്‌ മാലയാക്കി കോര്‍ത്ത് ചാര്‍ത്തുകയായിരുന്നു. ഇതിന്റെ പ്രതീകമായാണ് ഭക്തര്‍ ഹനുമാന് വെറ്റില മാല സമര്‍പ്പിക്കുന്നത്. നൂറ്റി എട്ട് വെറ്റിലകളാണ് വെറ്റില മാല ചാര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്.

കണ്ടക ശനിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഹനുമാന് വെറ്റില മാല ചാര്‍ത്തുന്നത് നല്ലതാണ്. ആഗ്രഹസാഫല്യത്തിന് വേണ്ടി കഷ്ടപ്പെടുന്നവരും പ്രാര്‍ത്ഥിക്കുന്നവരും ഹനുമാന് വെറ്റില മാല സമര്‍പ്പിക്കുന്നത് ഉത്തമമാണ്. തൊഴില്‍ ക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല ചാര്‍ത്തുന്നത് ഐശ്വര്യമാണ്. ഇത് തൊഴില്‍ ലഭിക്കുന്നതിനും തൊഴിലില്‍ ഉണ്ടാവുന്ന തടസ്സങ്ങള്‍ക്കും പരിഹാരം കാണും. ഐശ്വര്യത്തിനും നേട്ടത്തിനും ജീവിത വിജയത്തിന് ഹനുമാന് വെറ്റിലമാല സമര്‍പ്പിക്കുന്നത് നല്ലതാണ്. ശിവപാര്‍വ്വതിമാര്‍ കൈലാസത്തില്‍ വളര്‍ത്തുന്ന സസ്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പരിപാലിക്കുന്നതിലൂടെ അത് ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നും പറയപ്പെടുന്നു.

Related Articles

Latest Articles