Monday, January 5, 2026

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: ദേശീയപാത കുതിരാനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് സ്വദേശി അക്ഷയ് സഞ്ചരിച്ചിരുന്ന ബൈക്ക് ആണ് ലോറിയുമായി കൂട്ടിയിടിച്ചത്. കൂടെയുണ്ടായിരുന്ന യുവതിക്കും പരിക്കേറ്റു.

ഒരേ ദിശയില്‍ നിന്നും വന്ന ലോറിയും ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിയുടെ അടിയിലേക്ക് പോയി. 20 മിനിറ്റ് നീണ്ട നാട്ടുകാരുടെ പരിശ്രമത്തിനൊടുവിലാണ് രണ്ട് പേരെയും പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻ തന്നെ ഇവരെ പാലക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles