Friday, September 25, 2026

ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു ; സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

പാലക്കാട് : ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് അപകടം സംഭവിച്ചത്. കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. .സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് തകർത്തായിരുന്നു അപകടം സംഭവിച്ചത്. അവിടെ ഉണ്ടായിരുന്ന വാഹന യാത്രികരും നാട്ടുകാരും ചേർന്ന് വളരെ വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

ലോറിയിൽ നിറച്ച സിലിണ്ടറുകളാണ് ഉണ്ടായിരുന്നത് എന്നാൽ പെട്ടന്നുള്ള ഇടപെടൽ മൂലം ഒരു വൻ ദുരന്തമാണ് ഒഴിവായത്. ആളപായം ഉണ്ടായിട്ടില്ല. ഡ്രൈവർക്കടക്കം ആർക്കും കാര്യമായ പരുക്കൊന്നും സംഭവിച്ചിട്ടില്ല. അപകടത്തെ തുടർന്ന് കുറച്ചു സമയം ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Related Articles

Latest Articles