Monday, October 5, 2026

2 ദിവസം കൊണ്ടുണ്ടായത് 56.7 കോടി രൂപയുടെ നഷ്ടം!! കാലവർഷത്തിൽ പകച്ച് കെഎസ്ഇബി

സംസ്ഥാനത്ത് കാലാവർഷം തകർത്ത് പെയ്ത രണ്ട് ദിവസം കൊണ്ട് മാത്രം കെഎസ്ഇബിക്കുണ്ടായത് 56.7 കോടി രൂപയുടെ നഷ്ടം. മരങ്ങൾ വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും 25 ഇലക്ട്രിക്കൽ സർക്കിളിലായി 12000 വൈദ്യുതി പോസ്‌റ്റുകളാണ് ഒടിഞ്ഞത്. 48 ട്രാൻസ്ഫോർമറുകളും തകരാറിലായി. 30 ലക്ഷം ഉപഭോക്താക്കൾക്കാണ് വൈദ്യുതിതടസ്സം നേരിട്ടത്. ഇതിൽ 8.6 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ നടന്നു വരികയാണ്. മഴ കുറഞ്ഞാൽ ഇന്ന് വൈകുന്നേരത്തോടെ വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിക്കാനാകും.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതികമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്. ഇത്തരം അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത കെഎസ്ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന നമ്പറിലോ അറിയിക്കണം. വൈദ്യുതി തടസം സംബന്ധിച്ച പരാതികൾ 1912 ൽ വിളിച്ചോ 9496 00 1912 എന്ന നമ്പറിൽ വാട്സാപ് സന്ദേശമയച്ചോ രേഖപ്പെടുത്താം.

Related Articles

Latest Articles