Thursday, May 2, 2024
spot_img

സില്‍വര്‍ലൈന്‍ പദ്ധതി: ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനൊരുങ്ങി കോണ്‍ഗ്രസ് | Silverline- urgent resolution- congress- loksabha

ദില്ലി: സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരെ ലോകസഭയിൽ അടിയന്തര പ്രമേയത്തിനൊരുങ്ങി കോണ്‍ഗ്രസ്.
കെ മുരളീധരന്‍ എം പി അടിയന്തിര പ്രമേയത്തിന് ലോക്‌സഭയില്‍ നോട്ടീസ് നല്‍കി. കെ റെയില്‍ സര്‍വേക്കെതിരെയുള്ള സമരവും,അതിനെതിരെ സര്‍ക്കാര്‍ നടത്തുന്ന അടിച്ചമർത്തലുകളും വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടി.

ജനങ്ങള്‍ക്കെതിരായുള്ള പോലീസ് ആക്രമണം പാർലമെന്റിൽ അടിയന്തിര ചർച്ചയ്ക്ക് വയ്ക്കണമെന്നും, സംഭവം ക്രമസമാധാന തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയും കേരള സര്‍ക്കാരും ചേർന്ന് നടത്തുന്ന പദ്ധതിയെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും അതിനാൽ തന്നെ ഉത്തരവാദിത്തത്തില്‍ നിന്നും കേന്ദസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും നോട്ടീസില്‍ പറയുന്നു.

Related Articles

Latest Articles