Thursday, May 16, 2024
spot_img

റബ്ബര്‍ വില കുതിക്കുന്നു;എട്ടുവര്‍ഷത്തിനിടെ ഇത്ര വര്‍ധന ആദ്യം

ദല്‍ഹി:ആഭ്യന്തര വിപണിയില്‍ റബ്ബര്‍ വില കുതിച്ചുയരുന്നു.ആര്‍എസ്എസ് -4ന് കിലോയ്ക്ക് 180 രൂപയായി വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് 140 രൂപയുമായിട്ടുണ്ട്. റബ്ബറിന് നേരിട്ട ക്ഷാമമാണ് വില കുതിക്കാനിടയാക്കിയത്.നേരത്തെ ഉണ്ടായ കനത്ത വിലയിടിവിനെ തുടര്‍ന്ന് പലരും റബ്ബര്‍ കൃഷിയില്‍ നിന്ന് പിന്തിരിയുന്ന അവസ്ഥയുണ്ടായിരുന്നു. കൂടാതെ കാലാവസ്ഥാ വ്യതിയാനം മരത്തില്‍ നിന്ന് ലഭിക്കുന്ന പാലിന്റെ അളവില്‍ കുറവുവരുത്തിയതായും കര്‍ഷകരുടെ വിലയിരുത്തലുണ്ട്. ഇതൊക്കെയാണ് വിപണിയില്‍ റബ്ബര്‍ ക്ഷാമത്തിന് ഇടയാക്കിയത്.

നിലവിലെ സാഹചര്യത്തില്‍ ആഭ്യന്തര വിപണിയേക്കാള്‍ രാജ്യന്തര വിപണിയിലെ വില കുറഞ്ഞ സാഹചര്യമുള്ളതിനാല്‍ ഇറക്കുമതി വ്യാപിപ്പിക്കുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കിലോയ്ക്ക് 170 രൂപയായിരുന്നു വില. ലഭ്യത വീണ്ടും ഇടിഞ്ഞതോടെ വില കുതിച്ചുയരുകയായിരുന്നു.

Related Articles

Latest Articles