Tuesday, September 22, 2026

ഹെൽമറ്റ് വലിച്ചെറിഞ്ഞതിൽ ഖേദ പ്രകടനവുമായി ലക്നൗ സൂപ്പർ ജയന്റ്സ് പേസർ ആവേശ് ഖാൻ

ഇൻഡോർ : റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഹെൽമറ്റ് വലിച്ചെറിഞ്ഞ് ആഘോഷിച്ചതിൽ ഖേദ പ്രകടനവുമായി ലക്നൗ സൂപ്പർ ജയന്റ്സ് പേസർ ആവേശ് ഖാൻ. ഏപ്രിലിൽ നടന്ന ആദ്യ ഗ്രൂപ്പുഘട്ട മത്സരത്തിലായിരുന്നു ആവശ് ഖാന്റെ അമിതാവേശം. ആർസിബി ഉയർത്തിയ 213 റൺസെന്ന വമ്പൻ വിജയലക്ഷ്യം അവസാന പന്തിലാണ് ലക്നൗ മറികടന്നത്. അവസാന പന്ത് നേരിട്ട ആവേശ് ഖാൻ, സിംഗിൾ എടുത്ത് ഓടി നോൺ സ്ട്രൈക്കേഴ്സ് എൻഡിലെത്തി റൺ പൂർത്തിയാക്കിയപ്പോഴാണ് അമിതാഹ്ളാദത്തിൽ ഹെൽമറ്റ് വലിച്ചെറിഞ്ഞത്.

ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ആവേശിന് ഏറെ വിമർശനം നേരിടേണ്ടി വന്നു. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സംഭവത്തിൽ ആവേശ് ഖാൻ ഖേദം പ്രകടിപ്പിച്ചത്.

‘‘ഹെൽമറ്റ് വലിച്ചെറിഞ്ഞത് അൽപം കടന്നുപോയി. ഞാൻ അത് ചെയ്യാൻ പാടില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത്. അത് ആ നിമിഷത്തെ ആവേശത്തിൽ സംഭവിച്ചു പോയതാണ്. ഇപ്പോൾ എനിക്ക് ദുഃഖമുണ്ട്.’’– ആവേശ് ഖാൻ പറഞ്ഞു. 2022 ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാനമായി താരം ഇന്ത്യൻ ജഴ്സിയിൽ അവസാനമായി കളിക്കളത്തിലിറങ്ങിയത്. ഇതുവരെ 15 ട്വന്റി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് ആവേശ് ഖാൻ ഇന്ത്യയ്ക്കായി കളിച്ചത്.

Related Articles

Latest Articles