Wednesday, May 22, 2024
spot_img

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രവി സിൻഹ പുതിയ റോ മേധാവി; നിലവിലെ മേധാവി സാമന്ത് ഗോയലിന്റെ കാലാവധി ഈ മാസം അവസാനിക്കും

ദില്ലി : മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രവി സിൻഹയെ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവിയായി നിയമിച്ചു. നിലവിലെ മേധാവി സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണു രവി സിൻഹയെ പുതിയ മേധാവിയായി നിയമിച്ചത്‌. രണ്ടു വർഷത്തേക്കായിരിക്കും അദ്ദേഹത്തിന്റെ നിയമനം.

1988 ഐപിഎസ് ബാച്ച് ഛത്തീസ്ഗഡ് കേഡറിലെ ഉദ്യോഗസ്ഥനായ രവി സിൻഹ ഇപ്പോൾ റോ ഉപമേധാവിയായി സേവനം അനുഷ്ഠിക്കുകയാണ്. 2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്. രണ്ട് വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് അദ്ദേഹത്തിന്റെ കാലാവധി രണ്ട് വർഷം കൂടി നീട്ടുകയായിരുന്നു. ഈ മാസം 30ന് ഗോയലിന്റെ കാലാവധി അവസാനിക്കും. ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറിയായും സിൻഹ സേവനമനുഷ്ടിച്ചിട്ടുണ്ട്.

Related Articles

Latest Articles