Sunday, January 4, 2026

ഉപ്പു തിന്ന കായികമന്ത്രി വെള്ളം കുടിക്കുന്നു;മന്ത്രിയെ തള്ളിപ്പറഞ്ഞ് എം.വി. ജയരാജനും; പട്ടിണി പാവങ്ങളുടെ ശക്തി ശരിക്കുമറിഞ്ഞ് അബ്ദുറഹ്മാൻ

തിരുവനന്തപുരം : ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനം നടന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പതിവിൽ നിന്ന് വിപരീതമായി കാണികള്‍ കുത്തനെ കുറഞ്ഞതില്‍ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ സ്വന്തം പാർട്ടിയിലും വിമർശനം. പട്ടിണി പാവങ്ങള്‍ കളി കാണേണ്ടെന്ന് പറഞ്ഞ അബ്ദുറഹ്മാന്റെ നിലപാട് ശരിയല്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ വ്യക്തമാക്കി. പട്ടിണിക്കാരനും അല്ലാത്തവനും കാണേണ്ട കളിയാണ് ക്രിക്കറ്റെന്നും എം.വി. ജയരാജന്‍ അഭിപ്രായപ്പെട്ടു. നേരത്തെ മന്ത്രിയുടെ പ്രസ്താവനയെ തള്ളി സിപിഐയുടെ പ്രമുഖ നേതാവ് പന്ന്യൻ രവീന്ദ്രനും മുന്നോട്ടു വന്നിരുന്നു.

ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതിന് പല കാരണമുണ്ടെന്നും അത് കണ്ടെത്തണമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. പാവപ്പെട്ടവര്‍ കളി കാണേണ്ടെന്ന് കായികമന്ത്രി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു .

Related Articles

Latest Articles