Sunday, January 11, 2026

ആറ് വയസുകാരിയോട് ലൈംഗികാതിക്രമം;മദ്രസ അദ്ധ്യാപകൻ അബ്ദുൽ ഹക്കീമിന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

പാലക്കാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം.കേസിൽ മദ്രസ അദ്ധ്യാപകന് 62 വർഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.

മദ്രസ അദ്ധ്യാപകനായ മലപ്പുറം കുരുവമ്പലം സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മദ്രസയിൽ വെച്ച് ആറ് വയസുകാരിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.

Related Articles

Latest Articles