കോടഞ്ചേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കോടഞ്ചേരി കണ്ണോത്ത് വേഞ്ചേരി സ്വദേശി കുന്നത്ത് കെ.എം. ഇബ്രാഹിം മുസ്ല്യാരെ (54) യാണ് കോടഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി.പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിയായ ഒമ്പതുവയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. കോഴിക്കോട് പോക്‌സോ (POCSO) കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

