Sunday, January 4, 2026

വിക്രവും മകന്‍ ധ്രുവും ആദ്യമായി ഒന്നിച്ചെത്തുന്നു; ‘മഹാന്‍’ ഇന്ന് രാത്രി

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ‘മഹാൻ’ ഇന്ന് രാത്രി പ്രേക്ഷകരിലേക്ക്. കാർത്തിക് സുബ്ബരാജാണ് ചിത്രം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ എത്തുന്ന ചിത്രത്തിന്‍റെ പ്രീമിയര്‍ ഇന്ന് രാത്രിയാണ്. 240ല്‍ ഏറെ രാജ്യങ്ങളില്‍ ചിത്രം കാണാനാവും. ചിത്രത്തിന്‍റെ ട്രെയ്‍ലറും പാട്ടുകളുമൊക്കെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

ഗാന്ധി മഹാന്‍’ എന്ന ​ഗുണ്ടയായാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. ഒരു അധ്യാപകനില്‍ നിന്നും ഗ്യാങ്സ്റ്റര്‍ ആയി രൂപാന്തരപ്പെടുകയാണ് ഗാന്ധി മഹാന്‍. ദാദാ എന്ന കഥാപാത്രത്തെയാണ് ധ്രുവ് അവതരിപ്പിക്കുന്നത്. ധനുഷ് നായകനായ ജഗമേ തന്തിരത്തിനു ശേഷം കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്.

ചിത്രം ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ്. ഇരുവരും ഒന്നിക്കുന്നതിനാൽ ചർച്ചകളിൽ നിറഞ്ഞതാണ് ‘മഹാൻ’. ചിത്രത്തിലെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രം തിയേറ്ററിൽ എത്തുമെന്ന് ആദ്യം പറഞ്ഞത്. ഒരു വ്യാപനം വീണ്ടും രൂക്ഷമായതോടെ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു. വിക്രമത്തിന്റെ അറുപതാം ചിത്രമെന്ന പ്രത്യേകതയും മഹാനുമുണ്ട്. ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്നതും ‘മഹാനി’യിലൂടെയാണ്. ദാദ എന്ന കഥാപാത്രമായാണ് ധ്രുവ് അഭിനയിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിർമ്മിക്കുന്നത്. സിമ്രാൻ, ബോബി സിൻഹ, വാണിഭോജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ​​ഹർഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിവേക് ​​ആണ് ചിത്രത്തിന്റെ ഗാനരചന.

‘കോബ്ര’ എന്ന ചിത്രവും വിക്രമിന്റേതായി റിലീസ് ചെയ്യാനുണ്ട്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്‌തത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അടുത്ത വർഷമാകും ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധ്രുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

Related Articles

Latest Articles