Sunday, September 27, 2026

ആരായിരുന്നു ഈ ബാർബറിക്…? | Mahabaratham

വീർ ബാർബരിക് മഹാഭാരതത്തിലെ വീര യോദ്ധക്കളിൽ ഏറ്റവും മിടുക്കനായ യോദ്ധാവ്. ഭാരത യുദ്ധം മൂന്ന് നിമിഷം കൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ളവൻ. പക്ഷേ അതേ കേട്ട കഥകളിലെ നായകന്മാർ അർജുനനും കർണ്ണനും, ഭീഷ്മരും, കൃപരും, ദ്രോണരും, ദ്രുപദനും ദൃഷ്ടധ്യുമ്യനും, ഭീമനും, ദുര്യോധനനും, അഭിമന്യുവും ദുശ്ശാസനനും ഒക്കെ ആണെങ്കിലും സൗകര്യപൂർവും ഇതിഹാസം പോലും ഒളിപ്പിച്ച് നിർത്തിയ യോദ്ധാവ് ആയിരുന്നു ബാർബരീകൻ.

ആരായിരുന്നു ഈ ബാർബറിക്…?

ഭീമസേനന് ഹിഡിംബിയിൽ ഉണ്ടായ പുത്രനാണ് ഘടോത്കചൻ. ആ ഘടോല്കചന്റെ പത്നി പ്രാഗ് ജ്യോതിഷത്തിലെ മുരസ്ക്കാരന്റെ പുത്രി മൗർവിയാണ്. യുദ്ധസംഹിതയിലും തർക്ക ശാസ്ത്രത്തിലും അതിനിപുണയായ മൗർവി തന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്ന വ്യക്തിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശപഥം എടുത്തിരുന്നു. അപ്രകാരം ഘടോത്കചൻ മൗർവിയെ യുദ്ധത്തിൽ തോൽപ്പിച്ചു സ്വന്തം പത്നിയാക്കി. ആ ബന്ധത്തിൽ ഉണ്ടായ രാക്ഷസ പുത്രനാണ് വീരബാർബറിക്, ഭീമസേനന്റെ പൗത്രൻ
ചെറുപ്പത്തിലേ അമ്മയിൽ നിന്നും ആയോധന കലയിലും അച്ഛനിൽ നിന്നും മായ യുദ്ധത്തിലും കഴിവ് തെളിയിച്ച അതിസമർത്ഥനായ ബാർബറിക് തന്റെ രാക്ഷസശക്തി വർദ്ധിപ്പിക്കുന്നതിനും ശ്രേഷ്ഠ സ്ഥാനത്തിനും വേണ്ടി ദ്വാരകയിൽ ചെല്ലുന്നു.

ശ്രീകൃഷ്ണന്റെ നിർദേശ പ്രകാരം അഷ്ടലക്ഷ്മിമാരെ തപസ്സു ചെയ്തു മൂന്ന് ദിവ്യാസ്ത്രങ്ങൾ നേടുന്നു. ആദ്യത്തെ അസ്ത്രം ശത്രുക്കളെ തിരഞ്ഞെടുക്കുമ്പോൾ, രണ്ടാമത്തെ അസ്ത്രം വേണ്ടപ്പെട്ടവർക്ക് സുരക്ഷിതത്വം കൊടുക്കുന്നു, മൂന്നാമത്തെ അസ്ത്രം ശത്രുക്കളെ ഒരുമിച്ച് നിഗ്രഹിക്കുകയും ചെയ്യും. എന്നിട്ടു ഈ മൂന്ന് അസ്ത്രവും തിരികെ ബാർബേരികെന്റെ പക്കലെത്തും.


കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിന് മുമ്പ് സേനാബലം കൂട്ടാൻ ഭീമൻ മകൻ ഘടോൽകചനെ ക്ഷണിക്കാൻ വനാന്തർ ഭാഗത്തേക്ക് യാത്രയാകുന്നു. വായുപുത്രനായ വൃകോദരന് വനമധ്യത്തിൽ വെച്ച് ആരോഗ്യ ദൃഡഗാത്രനായ ഒരു വനവാസി യുവാവിനോട് യുദ്ധം ചെയ്യേണ്ടി വരുന്നു. ഹസ്തബലത്തിലും മല്ലയുദ്ധത്തിലും കുന്തിപുത്രന് പകരം ഒരു നാമമില്ലെന്ന ഹുങ്കിൽ യുദ്ധമാരംഭിച്ച മധ്യപാണ്ഡവനെ വളരേ വേഗം തന്നെ ആ യുവാവ് കീഴടക്കി. അൽഭുത പരവശനായ ഭീമസേനൻ യുദ്ധം നിർത്തി തന്നെ നേരിട്ട യോദ്ധാവിന്റേ കുലവും രാജ്യവും വിശദമാക്കാൻ പറഞ്ഞു.

Related Articles

Latest Articles