മുംബൈ : മുംബൈയിലെ വെർസോവ – ബാന്ദ്ര കടൽപ്പാലത്തിന് വീർ സവർക്കർ സേതു എന്നു പേരിടും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. ഒരു മാസം മുൻപ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. . പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവും സവർക്കറുടെ ജന്മദിനവും കൊണ്ടാടുന്ന വേളയിൽ മേയ് 28നാണ് ഷിൻഡെ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് പുറമെ മുംബൈ ട്രാൻസ് ഹാർബർ കടൽപ്പാലത്തിന് അടൽ ബിഹാറി വാജ്പേയിയുടെ പേരിടാനും തീരുമാനമായി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും വരാനിരിക്കെയാണ് പാലങ്ങളുടെ പേര് മാറ്റിയത് എന്നത് ശ്രദ്ധേയമാണ്
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധി മാർച്ചിൽ ‘എന്റെ പേര് സവർക്കറെന്നല്ല, ഗാന്ധിയെന്നാണ്. ഗാന്ധി ആരോടും മാപ്പു പറഞ്ഞിട്ടില്ല’ എന്ന് പറഞ്ഞതോടെയാണ് വൻ വിവാദത്തിന് തുടക്കം കുറിക്കുകയും സവർക്കറുടെ പേര് വീണ്ടും ചർച്ചയാവപ്പെടുകയും ചെയ്തത്. ഗാന്ധിയുടെ കുടുംബവുമായി യാതൊരു പുല ബന്ധവുമില്ലാത്ത രാഹുലിന്റെ കുടുംബത്തിന് എങ്ങനെയാണ് ഗാന്ധി എന്ന പേര് സ്വന്തമാകുക എന്നതും ചർച്ചയായതോടെ രാഹുൽ ഗാന്ധി പ്രതിരോധത്തിലായി.

