Tuesday, May 14, 2024
spot_img

വീണ്ടും ഖാലിസ്ഥാൻ വാദികളുടെ അഴിഞ്ഞാട്ടം;കാനഡയിൽ ​ഗാന്ധി പ്രതിമ വികൃതമാക്കി

ഒന്റാറിയോ: കാനഡയിലെ ഒന്റാറിയോയില്‍ മഹാത്മാഗാന്ധിയുടെ ആറടി വലിപ്പമുള്ള വെങ്കല പ്രതിമ ഖലിസ്ഥാന്‍വാദികള്‍ വികൃതമാക്കി. പ്രതിമയുടെ മുഖത്തുള്‍പ്പെടെ സ്‌പ്രേ പെയിന്റടിച്ച് വികൃതമാക്കുകയും ഇന്ത്യാ വിരുദ്ധ- ഖലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി നടത്തുകയും ചെയ്തു. പ്രതിമയുടെ താഴെ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മഹാത്മാ ഗാന്ധിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും പ്രധാനമന്ത്രിക്കെതിരായ മുദ്രാവാക്യങ്ങളും എഴുതുകയും ചെയ്തു. പ്രതിമയില്‍ ഗാന്ധിയുടെ കൈയിലുള്ള വടിയില്‍ ഖാലിസ്ഥാന്‍ പതാക കെട്ടിവയ്ക്കുകയും ചെയ്തു. ഹാമില്‍ട്ടണ്‍ നഗരത്തിലെ സിറ്റി ഹാളിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ഇന്ത്യന്‍ ഗവണ്‍മെന്റ് സമ്മാനിച്ച ആറടി ഉയരമുള്ള വെങ്കല പ്രതിമ, 2012 മുതല്‍ ഇവിടെയുണ്ടായിരുന്നു. പുലര്‍ച്ചെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ നഗര അധികാരികള്‍ പ്രതിമ വൃത്തിയാക്കാനുള്ള നടപടിയാരംഭിച്ചു. പ്രതിമ വികൃതമാക്കിയത് സംബന്ധിച്ച് പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും ഹാമില്‍ട്ടണ്‍ പോലീസ് സ്ഥിരീകരിച്ചു.

Related Articles

Latest Articles