Saturday, May 4, 2024
spot_img

ബിഗ് ബോസ് 5ന് ഇനി മണിക്കൂറുകൾ മാത്രം; പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഇവർ…

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന് നാളെയാണ് തിരിതെളിയുന്നത്. ആരൊക്കെയാണ് ഇത്തവണ ബിഗ് ബോസ് വീട്ടിലുണ്ടാവുക എന്നറിയാൻ ആരാധകരെല്ലാം കാത്തിരിക്കുകയാണ്. ഇപ്പോൾ ബിഗ് ബോസ് മലയാളം സീസണിൽ എത്താൻ സാധ്യതയുള്ള മത്സരാര്‍ത്ഥികളുടെ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് വ്‌ളോഗര്‍ രേവതി.

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ തീർച്ചയായും ഉണ്ടാകുമെന്ന് കരുതപ്പെടുന്ന മത്സരാര്‍ത്ഥി ടിക് ടോക് താരം അമല ഷാജിയാണ്. കൂടാതെ വുഷു താരം അനിയന്‍ മിഥുന്‍, സംരംഭക ശോഭ വിശ്വനാഥ്, സോഷ്യല്‍ മീഡിയ താരമായ ഹനാൻ, യുട്യൂബ് കണ്ടന്റ് ക്രിയേറ്റർ ജുനൈസ്, നടി അഞ്ജന മോഹൻ, സംവിധായന്‍ അഖില്‍ മാരാർ, സീരിയല്‍ രംഗത്തു നിന്നും മനീഷ, സാഗര്‍ സൂര്യ, ഷിജു, ആലീസ് ക്രിസ്റ്റി, അനു ജോസഫ്, റെനീഷ റഹീം, എന്നിവരാണ് ബിഗ് ബോസിലേക്ക് എത്തുന്നതായി കരുതുന്ന മത്സരാർത്ഥികൾ.

സോഷ്യല്‍ മീഡിയയില്‍ നിന്നുമെത്തുന്ന മറ്റൊരു താരം വൈബര്‍ ഗുഡ് ദേവു ആയിരിക്കാമെന്നും വ്‌ളോഗർ രേവതി പറയുന്നു. നെല്‍സണ്‍ ശൂരനാടും ബിഗ് ബോസ് 5 ൽ എത്തിയേക്കാമെന്ന റിപ്പോർട്ടുകളുണ്ട്. ഇവർക്ക് പുറമെ ഗായത്രി സുരേഷ്, ഇഷാനി കൃഷ്ണ, അശ്വതി നായര്‍, രാജീവ് പിള്ള, വിവേക് ഗോപന്‍, ശ്രുതി ലക്ഷ്മി എന്നിവരുടെ പേരുകളും സാധ്യത ലിസ്റ്റിൽ ഉണ്ടെന്ന് വ്‌ളോഗർ രേവതി പറയുന്നു.

Related Articles

Latest Articles