Tuesday, April 30, 2024
spot_img

ചെന്നൈയിൽ തല യുഗത്തിന് അന്ത്യം ! ചെന്നൈ സൂപ്പർ കിങ്‌സ് നായക സ്ഥാനം ഒഴിഞ്ഞ് മഹേന്ദ്രസിങ് ധോണി; ഈ സീസണിൽ ഇന്ത്യൻ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ടീമിനെ നയിക്കും

ചെന്നൈ സൂപ്പർ കിങ്സിന്റെ നായക സ്ഥാനം എം.എസ്.ധോണി ഒഴിഞ്ഞു. ഇന്ത്യൻ യുവതാരം ഋതുരാജ് ഗെയ്ക്‌വാദാകും നാളെ കൊടിയേറുന്ന ഈ സീസണിൽ ടീമിനെ നയിക്കും. ഇന്ന് ചെന്നൈയില്‍ നടന്ന ഐപിഎല്‍ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ നായകനായി ഓപ്പണര്‍ ഋതുരാജ് ഋതുരാജ് ഗയ്ക്‌വാദിനെ അവതരിപ്പിച്ചത്. 2019 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന താരങ്ങളിലൊരാളാണ് ഋതുരാജ്.

2008ലെ പ്രഥമ ഐപിഎൽ സീസൺ മുതൽ ചെന്നൈയെ നയിക്കുന്നത് ധോണിയാണ്. 2022ൽ സീസണിന്റെ ആരംഭത്തിൽ രവീന്ദ്ര ജഡേജയ്ക്ക് ക്യാപ്റ്റന്റെ ചുമതല നൽകിയെങ്കിലും ടീം തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ ധോണി ക്യാപ്റ്റൻ സ്ഥാനത്ത് മടങ്ങിയെത്തി. 212 മത്സരങ്ങളിലാണ് ധോണിയുടെ കീഴിൽ ചെന്നൈ കളത്തിലിറങ്ങിയത് ഇതിൽ 128 മത്സരങ്ങളിൽ ജയിച്ചപ്പോൾ 82 മത്സരങ്ങളിൽ ടീം പരാജയം രുചിച്ചു. അഞ്ചു തവണ ധോണിയുടെ കീഴിൽ ടീം ഐപിഎൽ കിരീടം നേടിയത്.
2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ഈ സീസണോടെ ധോണി ഐപിഎല്ലിൽനിന്ന് വിരമിക്കുമെന്നും അങ്ങനെയെങ്കിൽ ചെന്നൈ പുതിയ നായകനെ നിയമിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Articles

Latest Articles