Sunday, May 19, 2024
spot_img

മഹിളാ സമന്വയം : ശക്തി സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു; വനിത സംവരണ ബിൽ യാഥാർത്ഥ്യമാക്കിയ നരേന്ദ്ര മോദി സർക്കാരിൻറെ ഇച്ഛാശക്തി അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്ന് ഉദ്ഘാട വേളയിൽ മഹാലക്ഷ്മി മേനോൻ IA&AS

നവംബർ 26 ന് തലസ്ഥാന നഗരിയിൽ വച്ച് നടക്കുന്ന ജില്ലാതല സ്ത്രീശക്തി സംഗമത്തിന്റെ വിജയത്തിനായി രൂപീകരിച്ച സ്വാഗതസംഘം, മുൻ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ മഹാലക്ഷ്മി മേനോൻ IA&AS ഉദ്ഘാടനം ചെയ്തു. ഭാരതത്തിൽ നടക്കുന്ന സ്ത്രീ മുന്നേറ്റം ലോകത്തിനു തന്നെ മാതൃകയാണെന്നും തൊഴിലുറപ്പ് മുതൽ ശാസ്ത്ര മേഖലയിൽ വരെ സ്ത്രീകൾ ഭാരതത്തിൽ കൈവരിക്കുന്ന നേട്ടങ്ങൾ ശ്രദ്ധയമാണെന്നും വനിത സംവരണ ബിൽ യാഥാർത്ഥ്യമാക്കിയ നരേന്ദ്ര മോദി സർക്കാരിൻറെ ഇച്ഛാശക്തി അഭിനന്ദനങ്ങൾ അർഹിക്കുന്നുവെന്നും ഉദ്ഘാട വേളയിൽ അവർ പറഞ്ഞു.

ആർഎസ്എസ് തിരുവനന്തപുരം സംഘചാലക് പ്രൊഫ. എം എസ് രമേശൻ മുഖ്യപ്രഭാഷണം നടത്തി. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, Dr. കെ എസ് ജയശ്രീ, സമന്വയവേദി സംസ്ഥാന കൺവീനർ അഡ്വ. അഞ്ജന ദേവി. എന്നിവർ സംസാരിച്ചു. വി സുജാത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നീലിമ ആർ കുറുപ്പ് സ്വാഗതവും ലക്ഷ്മി പ്രിയ നന്ദിയും രേഖപ്പെടുത്തി. Prof Dr V തങ്കമണി അധ്യക്ഷയും നീലിമ R കുറുപ്പ് ജനറൽ കൺവീനറും പത്മശ്രി ലക്ഷ്മി കുട്ടിയമ്മ, Dr ആശാലത തമ്പുരാൻ, പ്രൊഫ. ഓമനക്കുട്ടി ടീച്ചർ, ഭാവന ടീച്ചർ, ശ്രീമതി സേതു ശിവൻകുട്ടി, മേനക സുരേഷ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ വേദിയിൽ സന്നിഹിതരായിരുന്നു.

Related Articles

Latest Articles