കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോദാബായ രാജപക്സയുടെ രാജിയാവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയായി അധികാരമേറ്റ റനില്‍ വിക്രമസിംഗെ.
ഗോദാബായുടെ രാജിയാവശ്യപ്പെട്ട് ഏപ്രില്‍ ഒമ്പതു മുതലാണ് പ്രക്ഷോഭകര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ പുതിയ കമ്മിറ്റിയെ നിയമിച്ചതായും വിക്രമസിംഗെ വ്യക്തമാക്കി.
മഹിന്ദ രാജപക്സ രാജിവെച്ചതോടെയാണ് ഗോദാബായ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി നിയമിച്ചത്. അതിനിടെ മേയ് 18ന് എല്‍.ടി.ടി.ഇ രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന ഇന്ത്യന്‍ മാധ്യമ റിപ്പോര്‍ട്ടുകളെ കുറിച്ച് അന്വേഷിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു ദിനപത്രമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. അതിനിടെ, ഇന്ത്യയില്‍ 400,000 മെട്രിക് ടണ്‍ ഡീസല്‍ എത്തി.

