Saturday, May 18, 2024
spot_img

ഹിജാബ് വിരുദ്ധ പ്രതിഷേധം; ഇറാനിയൻ ഉദ്യോഗസ്ഥർ കള്ളം പറഞ്ഞതായി ആരോപിച്ച് മഹ്സ അമിനിയുടെ പിതാവ്

പോലീസ് കസ്റ്റഡിയിൽ മരിച്ച 22 കാരിയായ ഇറാനിയൻ യുവതി മഹ്‌സ അമിനിയുടെ മരണം രാജ്യത്തുടനീളം വൻ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, മഹ്സ അമിനിയുടെ പിതാവ് അംജദ് അമിനി, മകളുടെ മരണത്തെക്കുറിച്ച് അധികാരികൾ കള്ളം പറയുകയാണെന്ന് ആരോപിച്ചു . മകളുടെ മരണശേഷം മകളെ കാണാൻ ഡോക്ടർ അനുവദിച്ചില്ലെന്ന് പിതാവ് പറഞ്ഞു .

“അവർ കള്ളം പറയുകയാണ്, എല്ലാം കള്ളമാണ്.. ഞാൻ എത്ര യാചിച്ചിട്ടും എന്റെ മകളെ കാണാൻ അവർ എന്നെ അനുവദിച്ചില്ല,” അംജദ് അമിനി ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിനോട് പറഞ്ഞു.

മകളുടെ മൃതദേഹത്തിന് മുകളിൽ ഇസ്ലാമിക പ്രാർത്ഥന നടത്താൻ അവളുടെ പിതാവ് വിസമ്മതിച്ചു.

” നിങ്ങൾ അവളുടെ മേൽ പ്രാർത്ഥിക്കാനാണോ വന്നത്? നിങ്ങൾക്ക് സ്വയം ലജ്ജയില്ലേ? രണ്ട് മുടിക്ക് വേണ്ടി നിങ്ങൾ അവളെ കൊന്നു! ,” മഹ്സ അമിനിയുടെ പിതാവ് ഒരു വൈറൽ വീഡിയോയിൽ പറഞ്ഞു.

കർശനമായ ഇസ്ലാമിക് ഡ്രസ് കോഡ് ലംഘിച്ചതിന് സദാചാര പോലീസിന്റെ പിടിയിലിരിക്കെയാണ് മഹ്‌സ അമിനി മരിച്ചത്. അവളുടെ മരണത്തിൽ പ്രതിഷേധിച്ച സ്ത്രീകൾ, അവരുടെ ഹിജാബുകൾ നീക്കം ചെയ്യുകയും മുടി മുറിക്കുകയും ചെയ്തു.

മഹ്‌സ അമിനിയുടെ മരണത്തിൽ ഇറാനിലെ 30 നഗരങ്ങളിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം നടന്നപ്പോൾ, പോലീസ് അടിച്ചമർത്തലിൽ 31 പേർ മരിച്ചു. ഓസ്‌ലോ ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്‌സാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

Related Articles

Latest Articles