Monday, April 29, 2024
spot_img

ഇഞ്ചക്ഷൻ എടുത്ത കുട്ടികള്‍ക്ക് ഉള്‍പ്പെടെ ദേഹാസ്വാസ്ഥ്യം; എട്ട് രോ​ഗികളെ ഐസിയുവിലേക്കും മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി; പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ പരാതി

കൊല്ലം: കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്ന് അസ്വസ്ഥതകൾ പ്രകടിപ്പിച്ച് രോ​ഗികൾ. പുനലൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ പരാതി. എട്ട് രോ​ഗികളെ ഐസിയുവിലേക്കും മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. പുനലൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയ്‌ക്ക് വിധേയരാക്കിയിരുന്നവരായിരുന്നു പതിനൊന്നു പേരും.

പേ വാർഡിലായിരുന്നു പതിനൊന്ന് പേരും കിടന്നിരുന്നത്. എട്ടരയോടെ ആയിരുന്നു ഇഞ്ചക്ഷൻ എടുത്തത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ്​ രോ​ഗികൾക്ക് വിറയലും ശരീരത്തിൽ തളർച്ചയും അനുഭവപ്പെട്ട് തുടങ്ങിയത്. അസ്വസ്ഥത പ്രകടിപ്പിച്ച ഉടൻ തന്നെ ഇവരെ ഐസിയുവിലേക്ക് മാറ്റി. പിന്നീട് മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആരോ​ഗ്യ നിലയിൽ പ്രശ്നങ്ങളില്ല എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതിന് പിന്നിലെ കാരണം ഇതുവരെയും വ്യക്തമാക്കിയില്ല.

Related Articles

Latest Articles