Thursday, May 16, 2024
spot_img

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്! ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്ന്; 23 ന് സോഫ്റ്റ് ലാൻഡിംഗ്

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന് ഇന്ന് നിര്‍ണായക ഘട്ടം. ഇന്ന് വൈകിട്ട് ഏഴു മണിക്ക് ചന്ദ്രയാന്‍ 3 ഗുരുത്വാകര്‍ഷണ വലയത്തില്‍ പ്രവേശിക്കും. നിലവിൽ ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്ററാണ് ചന്ദ്രനിലേക്കുള്ള ദൂരം.ഈ മാസം 23-നാണ് സോഫ്റ്റ് ലാൻഡിംഗ് നടക്കുക.

ഓഗസ്റ്റ് ഒന്നിന് ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചന്ദ്രന്റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പഥത്തിലാണ് നിലവിലുള്ളത്. ഇന്ന് വൈകുന്നേരം സഞ്ചാരപഥം താഴ്‌ത്തി ചന്ദ്രനുമായി അടുപ്പിക്കുന്നതോടെ പേടകം ചന്ദ്രന്റെ ആകർഷകവലയത്തിലാകും. പിന്നീട് ഇതിന്റെ ബലത്തിലായിരിക്കും ചന്ദ്രനെ ഭ്രമണം ചെയ്യുക. ബെംഗളൂരുവിലെ ഐഎസ്‌ഐർഒ ടെലിമെട്രി ട്രാക്കിംഗ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പേടകത്തിലെ ഇന്ധനം ജ്വലിപ്പിച്ച് ചാന്ദ്ര ഭ്ര മണപഥത്തിലേക്ക് താഴ്‌ത്തും.

ഓഗസ്റ്റ് 17-ന് പേടകത്തിൽ നിന്ന് ലാൻഡറിനെ വേർപ്പെടുത്തും. പിന്നീട് ലാൻഡർ സ്വയം മുന്നോട്ട് പേകും. ഇറങ്ങാനുള്ള സ്ഥലം കണ്ടെത്തി സോഫ്റ്റ് ലാൻഡിംഗിനുള്ള ഒരുക്കങ്ങളാകും പിന്നീട്. തുടർന്ന് ഒരാഴ്ചയ്‌ക്ക് ശേഷം 23-ാം തീയതി വൈകുന്നേരം 5.47-ന് ചന്ദ്രന്റെ മണ്ണിലിറങ്ങുമെന്നാണ് പ്രതീക്ഷ.

Related Articles

Latest Articles