Saturday, September 19, 2026

നാടോടി പെൺകുട്ടിയെ മര്‍ദ്ദിച്ച സംഭവം; സിപിഎം നേതാവ് സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

മലപ്പുറം: എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ അടിച്ച് പരുക്കേല്‍പിച്ച സംഭവത്തില്‍ സിപിഎം നേതാവ് സി.രാഘവനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമാണ് രാഘവന്‍. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് ആക്രി പെറുക്കാനെത്തിയ പെൺകുട്ടിയെ ഇയാൾ ആക്രിസാധനങ്ങൾ നിറച്ച ചാക്ക് കൊണ്ടടിച്ച് പരിക്കേൽപ്പിച്ചത്. തടയാനെത്തിയ മറ്റൊരു യുവതിക്കും പരുക്കേറ്റിരുന്നു.

കുട്ടിയുടെ തലക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ നെറ്റിയില്‍ ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. എങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Related Articles

Latest Articles