തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 1571 പേര്‍ പിടിയിലായി. ഗുണ്ടാ ആക്‌ട് പ്രകാരം ഒരാളെ കസ്റ്റഡിയില്‍ എടുത്തു.
ഒന്നര മാസത്തിനിടെ നാല് കൊലപാതകങ്ങള്‍ നടന്നതോടെയാണ് നഗരത്തിലെ പൊലീസ് പരിശോധന ശക്തമാക്കിയത്. രണ്ട് ദിവസങ്ങളിലായി നൂറോളം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിന്നാണ് 1571 പേര്‍ പിടിയിലായത്. ഗുണ്ടാ ആക്‌ട് പ്രകാരം കഴക്കൂട്ടം സ്വദേശി ചക്കു എന്ന അജീഷിനെ സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് 12 പേരെയും അറസ്റ്റ് ചെയ്തു.കേന്ദ്രസേനയുടെയും ഡോഗ് സ്‌ക്വാഡിന്‍റെയും സഹായത്തോടെയായിരുന്നു പരിശോധന. കവടിയാര്‍ ജംഗ്ഷനിലെ പരിശോധനയില്‍ ഇന്നോവ കാറില്‍ നിന്നും രേഖകളില്ലാത്ത 1,40,000 രൂപ പിടികൂടി.

