Thursday, May 16, 2024
spot_img

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അധ്യാപകന്‍ മൂന്നാം തവണ അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി അഷ്റഫ്

മലപ്പുറം: വിദ്യാര്‍ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിതാഴം അഷ്‌റഫാണ് (53) പിടിയിലായത്. ഇത് മൂന്നാം തവണയാണ് ഇയാള്‍ പോക്സോ കേസില്‍ അറസ്റ്റിലാവുന്നത്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ചൂഷണം ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റ്.

2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്‌റഫിനെതിരെ കേസെടുത്തത്. ഏഴു വര്‍ഷത്തിന് ശേഷം രക്ഷിതാക്കളുടെ പരാതിയില്‍ കരിപ്പൂര്‍ പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസിലും പ്രതിയായിരിക്കെയാണ് അഷ്‌റഫ് താനൂരിലും സമാനമായ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് മൂന്ന് തവണയും അറസ്റ്റ് ചെയ്യപ്പെട്ടത്.

Related Articles

Latest Articles