Saturday, May 11, 2024
spot_img

കത്തുന്ന ചൂട്; വേനലിനെ ചെറുക്കാന്‍ രാമച്ചമിട്ട വെളളം ശീലമാക്കൂ,അറിയേണ്ടതെല്ലാം

ശരീരത്തിന് ഏറെ ആവശ്യകരമായ ഒന്നാണ് വെള്ളം. വേനല്‍ക്കാലത്ത്. വെള്ളം കുറയുന്നത് ചര്‍മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം ഒരു പോലെ തന്നെ ദോഷകരമാണ്. പല ചേരുവകള്‍ ചേര്‍ത്തും നാം വെള്ളം കുടിയ്ക്കാറുണ്ട്. കടുത്ത വേനല്‍ക്കാലത്ത് ചില പ്രത്യേക ചേരുവകള്‍ ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇത്തരത്തില്‍ ഒന്നാണ് രാമച്ചം. ആയുര്‍വേദത്തില്‍ പറയുന്ന രാമച്ചം നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ പലതാണ്. ചൂടിനെ ശമിപ്പിയ്ക്കുന്നത് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇത് നല്‍കുകയും ചെയ്യുന്നു. ഇതെക്കുറിച്ചറിയൂ. രാമച്ചം ഒരു വേരാണ്.

​ഉറക്കം​

വേനല്‍ക്കാലത്ത് ഉറക്കം കുറയുന്നത് സ്വാഭാവികമാണ്. ഇതിനുള്ള പരിഹാരമാണ് രാമച്ചം. നെര്‍വസ് സിസ്റ്റം അതായത് നാഡീവ്യൂഹത്തിന് ആരോഗ്യകരമായ ഒന്നാണ് ഈ പാനീയം. ഇത് സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണ്. ദേഷ്യം, അസ്വസ്ഥത, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവയെല്ലാം പരിഹരിയ്ക്കാന്‍ ഈ വെള്ളത്തിനു സാധിയ്ക്കും. നാഡീ വ്യൂഹത്തെ സ്വാധീനിയ്ക്കുന്ന ഇത് തലച്ചോറിനേയും മനസിനേയും ഒരുപോലെ ശാന്തമാക്കുന്ന ഒന്നാണ്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് രാമച്ചമിട്ട വെള്ളം. ഇത് ഛര്‍ദി, വയറിളക്കം തുടങ്ങിയ പല രോഗങ്ങള്‍ക്കും നല്ലതാണ്. വയറിനെ തണുപ്പിയ്ക്കുന്നതു കൊണ്ടു തന്നെ അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്കും മലബന്ധത്തിനുമെല്ലാം നല്ലൊരു പരിഹാരം കൂടിയാണിത്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിനും ഏറെ നല്ലതാണ്. ലിവര്‍ ആരോഗ്യത്തിന് ഇതേറെ ഗുണകരമാണ്. ബിലിറൂബിന്‍ ഉല്‍പാദനത്തെ നിയന്ത്രിയ്ക്കുന്നതാണ് കാരണം. വേനല്‍ക്കാലത്തുണ്ടാകാന്‍ സാധ്യതയുള്ള പനി, തലവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്.

ബിപി നിയന്ത്രിയ്ക്കാന്‍

ബിപി നിയന്ത്രിയ്ക്കാന്‍ രാമച്ചവെള്ളം ഏറെ നല്ലതാണ്. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. ഉണക്കിയ തണ്ണിമത്തന്‍ കുരുവും ചേര്‍ത്തു ചതച്ച് ഒരു ടേബിള്‍ സ്പൂണ്‍ വീതം ദിവസം രണ്ടു നേരം അടുപ്പിച്ച് ഒരു മാസം കഴിയ്ക്കുന്നത് ബിപി നിയന്ത്രണത്തിനു സഹായിക്കും.

മൂത്ര സംബന്ധമായ രോഗങ്ങള്‍ ​

മൂത്രച്ചൂടും അണുബാധകളുമെല്ലാം വേനല്‍ക്കാലത്തുണ്ടാകാന്‍ സാധ്യതയേറെയാണ്. പ്രത്യേകിച്ചും വെള്ളം കുടിയ്ക്കുന്നതും കുറവാണെങ്കില്‍. രാമച്ചമിട്ട് തിളപ്പിയ്ക്കുന്ന വെള്ളം ഇതിനുള്ള നല്ല പരിഹാരമാണ്. കുക്കുമ്പര്‍, ക്യാരറ്റ്, ഇഞ്ചി എന്നിവയും ഒരു കഷ്ണം രാമച്ചവുമിട്ട് ജ്യൂസ് തയ്യാറാക്കി 10 ദിവസവും അടുപ്പിച്ചു കുടിച്ചാല്‍ മൂത്ര സംബന്ധമായ രോഗങ്ങള്‍ മാറും

Related Articles

Latest Articles