Wednesday, September 23, 2026

‘ബ്രഹ്മാസ്ത്ര’യുടെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങി; സെപ്റ്റംബര്‍ 9ന് തീയേറ്ററുകളിൽ

ആലിയ ഭട്ടിന്‍റെയും രണ്‍ബീര്‍ കപൂറിന്‍റെയും ബ്രഹ്മാസ്ത്രയുടെ പുതിയ വാർത്തകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാൽ, ഇപ്പോഴിതാ ചിത്രത്തിന്‍റെ മലയാളം ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ട്രെയിലറിൽ ചിത്രം ഒരു ദൃശ്യ വിസ്മയമാണെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. ആലിയ ഇഷയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള ഫാന്‍റസി ട്രൈലോജിയായാണ് ബ്രഹ്മാസ്ത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കരണ്‍ ജോഹറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന അക്കിനേനി, മൗനി റോയ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 9ന് തീയേറ്ററുകളിലെത്തും.

Related Articles

Latest Articles