Sunday, June 16, 2024
spot_img

സ്റ്റൈലിഷ് ലുക്കിൽ തോക്കെടുത്ത് മമ്മൂട്ടിയുടെ മാസ് എൻട്രി: പുഴു ഫസ്റ്റ് ലുക്ക് പുറത്ത്

മെഗാസ്റ്റാർ മമ്മുട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം “പുഴു”വിന്റ് ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്ത്. നവാഗതയായ റത്തീന ശർഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കയ്യിൽ തോക്കുമായി വണ്ടിയിൽ നിന്ന് ഇറങ്ങുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണുന്നത്. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. മമ്മൂട്ടിയുടെ മാനേജരും മേക്കപ്പ് മാനുമായ എസ്. ജോർജ് നിർമ്മാണം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും നിർമ്മാണ പങ്കാളികളാണ്.

മീശ മാത്രം വെച്ച് അതീവ ഗ്ലാമറസായാണ് മമ്മുട്ടി ചിത്രത്തിൽ എത്തുന്നത്. മെഗാസ്റ്റാറിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് പുഴുവിലേതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം വിധേയനിലേതു പോലുള്ള പ്രകടനമായിരിക്കും ചിത്രത്തിൽ മമ്മൂട്ടിയുടേതെന്നാണ് സം​ഗീത സംവിധായകൻ ജേക്സ് ബിജോയ് പറഞ്ഞത്. ചിത്രത്തിൽ നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. തേനി ഈശ്വറാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

Related Articles

Latest Articles