Friday, March 29, 2024
spot_img

തവാങ്’ ഇന്ത്യയുടെ അവിഭാജ്യ ഘടകം;ചൈന അതിനായ് വാശി പിടിക്കേണ്ടതില്ല ,ഭാരത സർക്കാരിലും സൈന്യത്തിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്,ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തിൽ പ്രതികരിച്ച് ലാമ യെഷി ഖാവോ

തവാങ് :ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടർന്ന് ചൈനയെ രൂക്ഷമായി വിമർശിച്ച് തവാങ് ആശ്രമത്തിലെ സന്യാസിയായ ലാമ യെഷി ഖാവോ.തവാങ് ചൈനയുടേതല്ലെന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും ഭാരത സർക്കാരിനെയും സൈന്യത്തെയും ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ലാമ യെഷി ഖാവോ വ്യക്തമാക്കി.തവാങ്ങിനെ ഇന്ത്യൻ സൈന്യം സുരക്ഷിതമായി നിലനിർത്തുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ട്. പ്രധാനമന്ത്രി ഒരാളെയും വെറുതെ വിടില്ല എന്നും ലാമ യെഷി ഖാവോ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തവാങ് ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെടുന്നത്.എന്നാൽ അത് പൂർണ്ണമായും തെറ്റാണെന്നും ചൈന ഇന്ത്യൻ ഭൂമിയിൽ കണ്ണുനട്ടിരിക്കുന്നുവെന്നും ലാമ യെഷി ഖാവോ തുറന്നടിച്ചു.1962-ലെ യുദ്ധത്തിൽ ഈ ആശ്രമത്തിലെ സന്യാസിമാർ ഇന്ത്യൻ സൈന്യത്തെ സഹായിച്ചിരുന്നു.
ഇന്ത്യയെ ഉപേക്ഷിച്ച് ചൈനയിലേയ്‌ക്ക് മടങ്ങില്ല എന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും വ്യക്തമാക്കിയിരുന്നു.ഇന്ത്യയോടാണ് എനിക്ക് ഇഷ്ടം’ എന്നാണ് ദലൈലാമ പറഞ്ഞത്.

Related Articles

Latest Articles