മലയാളി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് മാംഗല്യം. മണിപ്പൂര്‍ കേഡറിലെ മലയാളി ഐഎഎസുകാരന് വധുവാകുന്നത് പശ്ചിമ ബംഗാളിലെ മലയാളി ഐപിഎസുകാരിയാണ്. മണിപ്പൂര്‍ കേഡറില്‍ നിന്ന് പശ്ചിമ ബംഗാളിലെ അസിസ്റ്റന്‍റ് കളക്ടറായ വിഷ്ണുദാസ് ഐഎഎസ് വിവാഹം ചെയ്യുന്നത് ഹൂഗ്ലിയിലെ അഡീഷണല്‍ എസ് പി ഐശ്വര്യ സാഗറിനെയാണ്.
വിവാഹം നിശ്ചയിച്ചതിന് പിന്നാലെ വിഷ്ണു മണിപ്പൂര്‍ കേഡര്‍ വിട്ട് പശ്ചിമ ബംഗാളിലേക്കെത്തിയിരുന്നു. തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാംപിന് സമീപം സ്വാതിനഗറിലെ ഐശ്വര്യയില്‍ കെ എസ് സാഗറിന്‍റേയും ലേഖയുടേയും മകളാണ് ഐശ്വര്യ. മൂവാറ്റുപുഴ ഊരമന മഞ്ഞപ്പിള്ളിക്കാട്ടിൽ എം.സി. ദാസിന്റെയും ബിന്ദുവിന്റെയും മകനാണ് വിഷ്ണുദാസ്. പൊതുസുഹൃത്തായ ഐഎഎസുകാരനാണ് ഇരുവരേയും പരസ്പരം പരിചയപ്പെടുത്തിയത്.
ദാസിന്റെയും ബിന്ദുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് വിഷ്ണു. വിഷ്ണുവിന്റെ അച്ഛൻ ദാസ് പൈനാപ്പിള്‍ കർഷകനാണ് അമ്മ ബിന്ദു വീട്ടമ്മയും. ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്നാണ് ഐശ്വര്യ ബിരുദമെടുത്തത്. കടയിരുപ്പ് സെയ്ന്റ് പീറ്റേഴ്‌സിൽ നിന്ന് പ്ലസ് ടു പാസ്സായി. കോഴിക്കോട് എൻ.ഐ.ടി.യിൽ നിന്ന് ബി.ടെക്കും ദില്ലി ഐ.ഐ.ടി.യിൽ നിന്ന് എം.ടെക്കും പാസായ ശേഷമാണ് വിഷ്ണു സിവില്‍ സര്‍വ്വീസിലേക്ക് തിരിഞ്ഞത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

