മംഗളൂരു: മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കങ്കനാടി മുള്ളേഴ്‌സ് കോളേജിലെ ഹോസ്റ്റലിലാണ് ദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ അഴീക്കോട് സൗത്ത് നന്ദനത്തിൽ മുൻ പഞ്ചായത്തംഗം പട്ടർകണ്ടി പദ്മനാഭന്റെ മകൾ സാന്ദ്ര (20)യെയാണ് മരിച്ചത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നാംവർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയാണ് സാന്ദ്ര. ബുധനാഴ്ച ക്ലാസിൽ നിന്ന് സുഖമില്ലെന്ന് പറഞ്ഞ് ഹോസ്റ്റലിലേക്ക് പോയ സാന്ദ്രയെ ഉച്ചയോടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം മരണത്തിന് മുൻപ് സാന്ദ്ര സാമൂഹികമാധ്യമ അക്കൗണ്ടുകളൊക്കെ ഒഴിവാക്കിയിരുന്നു. സഹപാഠികൾ ഹോസ്റ്റലിൽ ചെന്നപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അസ്വഭാവിക മരണത്തിന് പാണ്ടേശ്വരം പോലീസ് കേസെടുത്തു.

