Sunday, January 11, 2026

കോയമ്പത്തൂർ വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി അറസ്റ്റിൽ! ചിപ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3 കോടി വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു

കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി അറസ്റ്റിൽ. ഇവരിൽ നിന്ന് 3 കോടി വിലമതിക്കുന്ന 3.155 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.
ബാങ്കോക്കിൽ നിന്നും സിംഗപ്പൂർ – കോയമ്പത്തൂർ സ്കൂട്ട് എയർലൈൻസിലാണ് മലയാളിയായ നവമി രതീഷ് എത്തിയത്.

രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയ എയർ ഇന്റലിജൻസ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 6 ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. ഓസ്ട്രേലിയയിൽ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്.

Related Articles

Latest Articles