Monday, October 12, 2026

മലേഷ്യയും ഗോമാംസം നിരോധിക്കുന്നു ? ഔദ്യോഗിക പരിപാടികളിൽ ഗോമാംസം ഒഴിവാക്കണമെന്ന് പ്രതിപക്ഷം

സർക്കാരിന്റെ ഔദ്യോഗിക പരിപാടികളില്‍ ഗോമാംസം വിളമ്പുന്നത് നിരോധിക്കണമെന്ന് മലേഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി. ഹിന്ദുമത വിശ്വാസികളുടെയും ബുദ്ധമത വിശ്വാസികളുടെയും വികാരങ്ങളെ മാനിച്ചുകൊണ്ട് ഗോമാംസത്തിന് നിരോധനമേർപ്പെടുത്തണമെന്നാണ് ചാന്‍ ഝെ യുവാന്‍ നയിക്കുന്ന പുതുതായി രൂപം കൊണ്ട പാര്‍ട്ടി ഹാതി രക്യത് മലേഷ്യയുടെ ആവശ്യം.

മുസ്ലീം മതവിശ്വാസങ്ങളെ മാനിച്ചുകൊണ്ട് പന്നിയിറച്ചിക്കും മദ്യത്തിനും ഔദ്യോഗിക പരിപാടികളില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് പോലെ ഗോമാംസത്തിനും നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

മുസ്ലീം ഇതര വിഭാഗങ്ങളെ ഒട്ടും പരിഗണിക്കാതെ മുസ്ലീം മതവികാരങ്ങള്‍ക്ക് മാത്രം പ്രധാന്യം നല്‍കുന്നതിൽ രാജ്യവ്യാപകമായി വിമർശനമുയർന്നിരുന്നു. ഇത്തരം പരിപാടികളില്‍ മദ്യത്തിനൊപ്പം ഗോമാംസം നിരോധിക്കുകയാണെങ്കില്‍ എല്ലാവരേയും സമഭാവനയോടെയാണ് കാണുന്നത് വികാരം ജനങ്ങളിലുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ സർക്കാർ സംഘടിപ്പിച്ച ഔദ്യോഗിക പരിപാഠിയിൽ മദ്യം വിളമ്പിയതിനെതിരെ മുസ്ലീം സംഘടനകളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം, ടൂറിസം മന്ത്രി ദതൂക് ടിയോങ് കിങ് സിങ്ങിനെ പരസ്യമായി ശാസിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles